കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ വിഷ്ണു ക്ഷേത്രം റോഡ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. സുമതി അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരൻ സ്വാഗതം പറഞ്ഞു.