KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ മദ്യപ സംഘത്തിന്റെ അക്രമം; ജീവനക്കാരെ മർദ്ദിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മദ്യപ സംഘത്തിന്റെ അക്രമം. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സംഘം ജീവനക്കാരെ മർദ്ദിച്ചു. സ്റ്റാൻഡിൽ മദ്യപിച്ചെത്തിയ നാലംഗ സംഘമാണ് സ്വിഫ്റ്റ് ബസിലെ ജീവനക്കാരെ മർദ്ദിച്ചത്.

 

 

മധുര കണ്ണൂർ ബസിൽ കയറി ഇരിട്ടിയിൽ പോകണം എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കുകയും, കണ്ടക്ടറെ മർദ്ദിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ എത്തിയ സെക്യൂരിറ്റി, ഡ്രൈവർ, മെക്കാനിക്കൽ ജീവനക്കാർ, യാത്രക്കാർ എന്നിവരെയും സംഘം മർദ്ദിച്ചു. പ്രതികളെ നാട്ടുകാരുടെ നേതൃത്വത്തിൽ കീഴടക്കി നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു.

Share news