KOYILANDY DIARY

The Perfect News Portal

നർമ്മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നുവെന്ന് വിനോദ് കോവൂർ

ചേമഞ്ചേരി: നർമ്മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നുവെന്ന് പ്രസിദ്ധ ഹാസ്യ നടൻ വിനോദ് കോവൂർ പ്രസ്താവിച്ചു. സെൻലൈഫ് ആശ്രമം പൂക്കാട് FF ഹാളിൽ സംഘടിപ്പിച്ച യോഗാദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ആതുര സേവന രംഗത്തെ മികച്ച സേവനങ്ങൾക്കുള്ള സ്വാസ്ഥ്യമിത്ര പുരസ്ക്കാരം ഡോ. സുജാത ചാത്തമംഗലത്തിന് സമ്മാനിച്ചു.

മുതിർന്ന പൗരന്മാർ അവതരിപ്പിച്ച യോഗ പ്രദർശനം ഏറെ ശ്രദ്ധേയമായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥി ആയിരുന്നു. കെ.വി. ദീപ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്. പ്രസീത,  വി. കൃഷ്ണകുമാർ, അഡ്വ. വി. സത്യൻ എന്നിവർ സംസാരിച്ചു.

Advertisements

വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ബ്രയിൻ ജിം, മുതിർന്ന പൗരന്മാർക്കു വേണ്ടി സംഘടിപ്പിച്ച സോർബ യോഗയിലും നിരവധി ആളുകൾ പങ്കെടുത്തു. ഉച്ചയ്ക്ക് വിതരണം നടത്തിയ തവിടരിച്ചോറും സസ്യവിഭവങ്ങളുമടങ്ങിയ സാത്വിക് ലഞ്ച് കഴിക്കാൻ നിരവധി പേർ FF ഹാളിൽ എത്തിച്ചേർന്നു.  ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം യോഗവിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

Advertisements