വിമംഗലം ശിവക്ഷേത്രം കോൺക്രീറ്റ്റോഡ് ഉത്ഘാടനം ചെയ്തു
മൂടാടി ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ വിമംഗലം ശിവക്ഷേത്രം കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ. മോഹനൻ അധ്യക്ഷതവഹിച്ചു. എം.ടി. ബാലകൃഷണൻ, സിറാജ് മുത്തായം, നാരായൺ ടി.കെ, വിജീഷ് എന്നിവർ സംസാരിച്ചു. നാണു കെ ടി സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.



