KOYILANDY DIARY

The Perfect News Portal

പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസി. വി.സുരേഷ് കുമാറിനെതിരെ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍

പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസി. വി.സുരേഷ് കുമാറിനെതിരെ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളാണ് റവന്യൂ വകുപ്പ് പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി സുരേഷ് കുമാര്‍ ജോലി ചെയ്ത മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന നടത്തും. നടപടിക്കായി അഡ്വ. ജനറലിനോട് നിയമോപദേശവും തേടും.

പാലക്കാട് പാലക്കയം വില്ലേജ് അസി. വി.സുരേഷ് കുമാറില്‍ നിന്നും ലക്ഷങ്ങളാണ് കൈക്കൂലിയായി വിജിലന്‍സ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കടുത്ത നടപടിക്കാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. പിടിച്ചെടുത്ത പണവും നിക്ഷേപവും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തപ്പോള്‍ കൈക്കൂലി വാങ്ങിയതാണെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് സുരേഷ്‌കുമാറിനെക്കുറിച്ച് സമഗ്ര പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൈക്കൂലിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ ഇതും ഉള്‍പ്പെടുത്തി.

Advertisements

സുരേഷ് കുമാര്‍ സര്‍വീസില്‍ കയറിയ കാലം തൊട്ടുള്ള പെരുമാറ്റം പരിശോധിക്കും. സര്‍വീസില്‍ കയറിയ ശേഷമുള്ള എല്ലാ ഓഫീസുകളിലും റവന്യൂ സംഘം അന്വേഷണം നടത്താനാണ് തീരുമാനം. സ്ഥിരം കൈക്കൂലിക്കാരനാണെന്ന് കണ്ടെത്തിയാല്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. വിജിലന്‍സിന്റേയും റവന്യൂ സംഘത്തിന്റേയും റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും നടപടി. ഇതിനായി അഡ്വ. ജനറലിനോട് നിയമോപദേശം തേടാനും തീരുമാനിച്ചു.

Advertisements