KOYILANDY DIARY.COM

The Perfect News Portal

വികസിത് ഭാരത് സങ്കല്‍പ് യാത്ര ചെങ്ങോട്ടുകാവില്‍ പര്യടനം നടത്തി

കൊയിലാണ്ടി: വികസിത് ഭാരത് സങ്കല്‍പ് യാത്ര ചെങ്ങോട്ടുകാവില്‍ പര്യടനം നടത്തി. കേന്ദ്ര വികസന ക്ഷേമ പദ്ധതികള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ സ്വീകരണമൊരുക്കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി.എം. മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമ കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍ രാജ്, വാര്‍ഡ് മെമ്പര്‍മാരായ സുധ കെ, ജ്യോതി എന്‍.കെ, റസിയ വെള്ളമണ്ണില്‍, രമേശന്‍ കിഴക്കയില്‍, അബ്ദുള്‍ ഷുക്കൂര്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ഡിക്സണ്‍ ഡേവിസ്, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ രാധ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു.
കൃഷിയ്ക്കായി എങ്ങനെ ഡ്രോണ്‍ ഉപയോഗിക്കാം എന്ന് ഡ്രോണ്‍ ഉപയോഗിച്ച് വളം തളിച്ച് പ്രദര്‍ശിപ്പിച്ചു. വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇതിനകം ജില്ലയിലെ 42 പഞ്ചായത്തുകളില്‍ പര്യടനം നടത്തിക്കഴിഞ്ഞു. നൂറിലേറെ പേര്‍ക്ക് യാത്രയുടെ ഭാഗമായി സൗജന്യ ഉജ്ജ്വല പാചകവാതക കണക്ഷനുകള്‍ നല്‍കി. കൂടാതെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലും നൂറിലേറെ പുതിയ ഗുണഭോക്താക്കള്‍ പേരു ചേര്‍ത്തു.
ഇത്തരത്തില്‍ കേന്ദ്ര വികസനക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ ഇതുവരെ എത്താത്തവരിലേക്ക് എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം, നബാര്‍ഡ്, പോസ്റ്റല്‍ വിഭാഗം, എഫ്.സി.ഐ., എഫ്.എ.സി.ടി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങി വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര ജില്ലയില്‍ പര്യടനം നടത്തുന്നത്.
Share news