വിജയ മംഗളം പരിപാടി സംഘടിപ്പിച്ചു

മേപ്പാടി: മേപ്പാടി ഗവ. ഹൈസ്കൂൾ 1986-87 ബാച്ച് സഹപാഠി കൂട്ടായ്മ ‘ഓർമ്മച്ചെപ്പ് ‘ൻ്റെ നേതൃത്വത്തിൽ വിജയ മംഗളം പരിപാടി സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങളുടെ കുടുംബ സംഗവും SSLC/ +2 പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് അനുമോദന ചടങ്ങും (വിജയ മംഗളം 2024) മേപ്പാടി സ്കെെ സിയറ ഹാളിൽ വെച്ച് നടന്നു. പ്രശസ്ത കലാകാരനും, വാഗ്മിയുമായ മുൻ അധ്യാപകൻ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബെന്നി.വി.എസ് അധ്യക്ഷത വഹിച്ചു.

ഗായികയും, മോട്ടിവേഷൻ പ്രഭാഷകയുമായ സീനത്ത് മാറായി മുഖ്യ പ്രഭാഷണം നടത്തി. നാസർ ടി.കെ, പ്രസാദ് കെ. കെ, റഷീദ് വി, നാസർ എ.എം, അഷ്റഫ്. കെ, ഡോറിൻ. ഡി, നജീബ് ഇടക്കാട്ടിൽ, ഷാജി ഈങ്ങാപ്പുഴ, മുസ്തഫ മഞ്ചേരി, ഷൌക്കത്ത് അലി, സാഹിറാബാനു, പുഷപ, പ്രസന്നകുമാരി, വിജയ, ലില്ലി കെ.ജെ എന്നിവർ പ്രസംഗിച്ചു.

