വിജിൽ നരഹത്യ കേസ്; മൃതദേഹം കണ്ടെടുക്കാനായി ഇന്ന് വീണ്ടും പരിശോധന നടത്തും

കോഴിക്കോട് വിജിൽ നരഹത്യക്കേസിൽ മൃതദേഹം കണ്ടെടുക്കാനായി ഇന്ന് വീണ്ടും പരിശോധന നടത്തും. സരോവരത്തെ ചതുപ്പിലെ വെള്ളം പൂർണ്ണമായും വറ്റിക്കാൻ സാധിച്ചതായും മൃതദേഹം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്രൗൺഷുഗർ കുത്തിവെച്ചതിനെ തുടർന്ന് മരണപ്പെട്ട വിജിലിൻ്റെ മുതദ്ദേഹം കണ്ടെത്താനാണ് സരോവരത്തെ ചതുപ്പിൽ വിശദമായ പരിശോധന നടത്തുക. വെള്ളം പൂർണ്ണമായും വറ്റിച്ച സാഹചര്യത്തിൽ നാളത്തെ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

പെനിട്രേറ്റിംഗ് റഡാർ, കഡാവർ നായകളെയും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുക. കസ്റ്റഡിയിൽ ലഭിച്ച പ്രതികളായ നിഖിൽ, ദീപേഷ് എന്നിവരുമായാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയത്. മഴ പൂർണ്ണമായും മാറി നിൽക്കുന്നതിനാൽ തിരച്ചിലിൽ നിർണായക തെളിവ് ലഭിക്കുമെന്ന വിലയിരുന്നലിൽ ആണ് അന്വേഷണ സംഘം.

