KOYILANDY DIARY.COM

The Perfect News Portal

കോട്ടൂർ ഗ്രാമ പഞ്ചായത്തും വിദ്യാരംഗം കലാസാഹിത്യ വേദിയും വായനാ സദസ്സ് സംഘടിപ്പിച്ചു

നടുവണ്ണൂർ: കോട്ടൂർ ഗ്രാമ പഞ്ചായത്തും വിദ്യാരംഗം കലാ സാഹിത്യ വേദിയും വായനാ സദസ്സ് സംഘടിപ്പിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് എം. കെ. വിലാസിനി അദ്ധ്യക്ഷത വഹിച്ചു. ശ്യാംകുമാർ കക്കാട് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജിത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു കൈപ്പങ്ങൽ, വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷൈൻ, വാർഡ് മെമ്പർമാരായ ദാമോദരൻ കെ. പി., രഘൂത്തമൻ ടി. എം. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
വിദ്യാരംഗം ഉപജില്ല അസിസ്റ്റൻ്റ് കോഡിനേറ്റർ സുജിന ജി. എസ്., രശ്മി വി. എന്നിവർ നേതൃത്വം നല്കി. വിദ്യാരംഗം പഞ്ചായത്ത് കൺവീനർ ജിതേഷ് എസ്. സ്വാഗതവും ജി.കെ. അനീഷ് നന്ദിയും പറഞ്ഞു. വായനാ സദസ്സ് എൽ.പി.വിഭാഗത്തിൽ നിയാ സേന (കോട്ടൂർ എ.യു.പി.സ്കൂൾ), രക്ഷിതാക്കളുടെ വിഭാഗത്തിൽ ആശ്ന എ.വി. (തൃക്കുറ്റിശ്ശേരി ജി.യു.പി.സ്കൂൾ), അദ്ധ്യാപകരുടെ വിഭാഗത്തിൽ അശ്വിൻ (എം.സി.എൽ.പി.സ്കൂൾ കോളിക്കടവ്) എന്നിവർ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Share news