KOYILANDY DIARY

The Perfect News Portal

‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ് സജ്ജമായി

തിരുവനന്തപുരം: സ്‌കൂൾ ബസുകളുടെ യാത്ര നിരീക്ഷിക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ് സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ ആപ്ലിക്കേഷൻ സ്വിച്ച്ഓൺ ചെയ്‌തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി. എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രക്ഷിതാക്കൾക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് അവരുടെ കുട്ടികളുടെ സ്‌കൂൾ ബസ് ട്രാക്ക് ചെയ്യാവുന്നതാണ്. ബസിൻ്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലേർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിദ്യ വാഹൻ ആപ്പ് വഴി ലഭ്യമാവുക. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനും സാധിക്കും.

കെ. എം. വി. ഡി. യുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയുള്ള ആപ്പ്  പൂർണ്ണമായും സൗജന്യമാണ്. ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. സംശയ നിവാരണത്തിന് 18005997099 ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.

Advertisements