KOYILANDY DIARY.COM

The Perfect News Portal

ഇസ്രയേൽ- ഇറാൻ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിന് ഖത്തറിൽ 194 പേർ പിടിയിൽ

.

ഇസ്രയേൽ- ഇറാൻ സംഘർഷത്തിനിടെ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും ഖത്തറിൽ നിരവധി പേർ പിടിയിൽ. വിവിധ രാജ്യക്കാരായ 194 പേരെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് – സൈബർ ക്രൈംസ് പ്രതിരോധ വകുപ്പ് പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.

 

നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതിനും പങ്കുവെക്കുന്നതിനും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisements

 

പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ യാതൊരുവിധ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കരുതെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

Share news