കേരള സർവകലാശാലയിൽ അനധികൃത ഇടപെടൽ തുടർന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ

കേരള സർവകലാശാലയിൽ അനധികൃത ഇടപെടൽ തുടർന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ എസ് അനിൽ കുമാറിന്റെ ഐഡി പുനസ്ഥാപിച്ചെങ്കിലും രജിസ്ട്രാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവെയ്ക്കാനാണ് വി.സിയുടെ നിർദ്ദേശം. വിദേശ പര്യടനത്തിനുശേഷം തിരിച്ചെത്തിയ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇതുവരെയും സർവകലാശാല ആസ്ഥാനത്ത് എത്തിയിട്ടില്ല.

വി.സിയുടെ നിർദ്ദേശം മറികടന്ന് രജിസ്ട്രാർ ഓഫീസിൽ പ്രവേശിച്ച സംഭവത്തിൽ സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടികളിലേക്ക് മോഹനൻ കുന്നുമ്മൽ കടക്കാനും സാധ്യതയുണ്ട്. അതേസമയം നിലവിലെ വിവാദങ്ങളിൽ വൈസ് ചാൻസലറെ ഉപയോഗിച്ച് തുടർനടപടികളിലേക്ക് കടക്കുക എന്ന നിലപാടിലാണ് രാജ്ഭവൻ.

