KOYILANDY DIARY.COM

The Perfect News Portal

വെറ്ററിനറി ഹോസ്പിറ്റൽ കൊയിലാണ്ടി ജനകീയാസൂത്രണം 2025-2026 പദ്ധതിയുടെ ഭാഗമായി “കിടാരി വിതരണം” ഉദ്ഘാടനം ചെയ്തു

.

കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി- വെറ്ററിനറി ഹോസ്പിറ്റൽ കൊയിലാണ്ടി ജനകീയാസൂത്രണം 2025-2026 പദ്ധതിയുടെ ഭാഗമായി “കിടാരി വിതരണം” ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ നിർവഹിച്ചു. കൊയിലാണ്ടി മൃഗാശുപത്രിയിൽ വെച്ച് നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുധാകരൻ, വാർഡ് കൗൺസിലർ ജസ്‌ലു, വർക്കിംഗ്‌ ഗ്രൂപ്പ്‌ ചെയർമാൻ പി. കെ. ഷൈജു, കൗൺസിലർ പി. ടി. ഉമേന്ദ്രൻ, കൊയിലാണ്ടി സീനിയർ വെറ്റിനറി സർജൻ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Share news