KOYILANDY DIARY.COM

The Perfect News Portal

വയോസേവന പുരസ്‌കാരം നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കും

തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

കഴിഞ്ഞ വര്‍ഷം സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രവര്‍ത്തിച്ച വേണു എന്നിവര്‍ക്കായിരുന്നു ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. കായിക മേഖലയ്ക്കുള്ള മികവിന് എം ജെ ജേക്കബ് (എറണാകുളം), കെ വാസന്തി (ആലപ്പുഴ) എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ തവണത്തെ പുരസ്‌കാരം.

Share news