വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവൻഷൻ ചേർന്നു

കൊയിലാണ്ടി: വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവൻഷൻ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു. കൺവൻഷൻ പഴയ കാല ഫുട്ബോൾ താരവും ടൂർണമെൻ്റ് സംഘാടകനുമായ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ പുതിയ തലമുറ താരങ്ങൾക്ക് ആവശ്യമായ പരിശീലനം ഒരുക്കുകയും പഴയ താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരമൊരുക്കുവാനും വേണ്ടിയാണ് അസോസിയേഷൻ ലക്ഷ്യം വെക്കുന്നത് യോഗത്തിൽ സി.കെ മനോജ് അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ രക്ഷാധികാരികളായി എൽ എസ് ഋഷി ദാസ്, ജയ ദാസൻ എ.ടി. രാജൻ എന്നിവരെയും ഭാരവാഹികളായി സി.കെ. മനോജ് (പ്രസിഡണ്ട്), പി.കെ. സജീവൻ (സെക്രട്ടറഇി, ഷാജി ചെങ്ങോട്ട്കാവ് (ട്രഷറർ) വൈസ് പ്രസിഡണ്ട്മാരായി പ്രമോദ് മണമൽ, രമേശ് ബാബു കെ.ജോഷി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എം.പി അജി ഉണ്ണിക്കൃഷ്ണൻ, ബാബു എന്നിവരെ തിരഞ്ഞെടുത്തു.


കൊയിലാണ്ടി ഗ്രൗണ്ടിൽ രാവിലെയും വൈകിട്ടും ഭയമില്ലാതെ പരിശീലനം നടത്താൻ ഗ്രൗണ്ടിൽ ആ വശ്യമായ ലൈറ്റ് സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയംത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. P K സജീവൻ സ്വാഗതവും ജയദാസൻ നന്ദിയും പറഞ്ഞു.

