KOYILANDY DIARY.COM

The Perfect News Portal

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ആര്‍ ടി രവിവര്‍മ (98) അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്ര കൃഷിവകുപ്പു മുന്‍ ജോ. ഡയറക്ടറുമായിരുന്ന ആര്‍ ടി രവിവര്‍മ (98) അന്തരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഇന്റന്‍സീവ് അഗ്രികള്‍ചര്‍ ജേണല്‍ എന്ന പ്രസിദ്ധീകരണത്തിന്റെയും കാര്‍ഷിക സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെയും എഡിറ്ററായിരുന്നു. തൃക്കുമാരകുടം ഹരിശ്രീ നഗര്‍ ശ്രീപാദത്തിലായിരുന്നു താമസം. മലയാള മനോരമ ‘കര്‍ഷകശ്രീ’ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്നു.

1926 ല്‍ തൃപ്പൂണിത്തുറയിലാണു ജനനം. മഹാരാജാസ് കോളജ്, പുണെ അഗ്രികള്‍ചറല്‍ കോളജ്, അമേരിക്കയിലെ വിസ്‌കോന്‍സെന്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംസ്ഥാന കൃഷി വകുപ്പ്, കേരള സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട്, 18 വര്‍ഷം ‘കര്‍ഷകശ്രീ’ മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ് ആയിരുന്നു. അദ്ദേഹം ‘സീരി’ എന്ന തൂലികാനാമത്തില്‍ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും കൃഷി ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

Share news