KOYILANDY DIARY.COM

The Perfect News Portal

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു.  മലയാളമനോരമയില്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു. കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം പുറം ലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയാണ്. ഗ്രാമീണ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്‌സ്മാൻ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറാണ്.

Share news