കളത്തിൽ വേണുവിനെ അനുസ്മരിച്ചു

കൊയിലാണ്ടി: മുൻ കോൺഗ്രസ് നേതാവ് കളത്തിൽ വേണുവിനെ അനുസ്മരിച്ചു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങത്ത് കണ്ടി അധ്യക്ഷതവഹിച്ചു. അഡ്വ. കെ. വിജയൻ, രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ, വി.ടി. സുരേന്ദ്രൻ, പി.വി വേണു ഗോപാൽ, തൻഹീർ കൊല്ലം. ടി.പി.കൃഷ്ണൻ. ഷംമ്നാസ് എം.പി എന്നിവർ സംസാരിച്ചു. നടേരി ഭാസ്ക്കരൻ സ്വാഗതവും പി കെ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
