വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയിൽ

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ഇന്ന് പൊലീസ് കോടതിയെ സമീപിക്കും. പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുക. കേസില്‍ പ്രതി 14 ദിവസത്തെ റിമാന്‍ഡിലാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 കേസുകളില്‍ വെവ്വേറെ തെളിവെടുപ്പ് നടത്തണം. തെളിവെടുപ്പ് നടത്തുമ്പോള്‍ കനത്ത സുരക്ഷ ഒരുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയം ആവശ്യമായി വരും. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക.

