വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്ര തിറ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്ര തിറ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. മാർച്ച് 22 മുതൽ 25 വരെയാണ് മഹോത്സവം നടക്കുന്നത്. നിരവധി ഭക്ത ജനങ്ങളാണ് കൊടിയേറ്റ ദിനത്തിൽ ക്ഷേത്ര ദർശനത്തിനായി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നത്.

തെയ്യം കലാരൂപങ്ങൾക്ക് പ്രസിദ്ധമായ വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറതാലപ്പൊലി മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ വെങ്ങളത്ത്കണ്ടിയുടെയും കാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്.

മാർച്ച് 23ന് പ്രാദേശിക കലാകാരന്മാരുടെ ദൃശ്യവിരുന്ന് നാട്ടരങ്ങ്. മാർച്ച് 24ന് വി ഫോർ യു എന്റർടൈൻമെന്റ് ഒരുക്കുന്ന ഗാനമേള എന്നിവയും മഹോത്സവത്തിന്റെ അവസാന ദിനത്തിൽ താലപ്പൊലി എഴുന്നള്ളത്ത്, വിവിധ തിറകൾ കരിമരുന്ന് പ്രയോഗം എന്നിവയും നടക്കുമെന്ന് ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡണ്ട് അജിഷ് പുളിങ്കുളത്തിൽ, ആഘോഷ കമ്മിറ്റി ചെയർമാൻ രജീഷ് വെങ്ങളത്ത്കണ്ടി, ശിവദാസൻ തെക്കേ കോറോത്ത് എന്നിവർ പറഞ്ഞു. നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര ദർശനത്തിനായി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നത്.
