വെങ്ങളത്ത് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി: വെങ്ങളത്ത് യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങളം കാട്ടിൽ പീടിക പീടികശാലകണ്ടി. നജ്റുഫ് (37) നെയാണ് സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി, ഫോറൻസിക് വിദഗദരായ ഫേബിൽ കോഴിക്കോട്, രാജേഷ് എന്നിവർ പരിശോധന നടത്തി.

കൊയിലാണ്ടി സി.ഐ. ചന്ദ്രശേഖർ ലാൽ, എസ്.ഐ. ജിതേഷ്, എ. എസ്.ഐ.മാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുൾ റ ക്കീബ് – എസ്.സി.പി.ഒ. ഒ.കെ. സുരേഷ്, പ്രവീൺ, അജയരാജ് തുടങ്ങിയവർ ഇൻക്വസ്റ്റിനു നേതൃത്വം നൽകി. ശേഷം മൃതദേഹം മെഡിക്കൽ കോളജിലെക്ക് കൊണ്ടുപോയി. ജാഫറിൻ്റെയും. നജീബയുടെയും മകനാണ്. ഭാര്യ: മുഫ് ലിയ, മക്കൾ: മുഹമ്മദ് നിർഷാഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ, സഹോദരങ്ങൾ: മഹറൂഫ്, ജഫ്ന.

