‘വെള്ളിത്തിര ഇരുളടയരുത് ‘സ്ത്രീകളുടെ ഐക്യദാർഢ്യം സംഘടിപ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ‘വെള്ളിത്തിര ഇരുളടയരുത്’ സ്ത്രീകളുടെ ഐക്യദാർഢ്യം സംഘടിപ്പിച്ചു. സിനിമ മേഖലകളിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനെതിരെയാണ് ഐക്യദാർഢ്യം സംഘടിപ്പിച്ചത്. പേരാമ്പ്ര ബസ്സ്റ്റാൻ്റ് പരിസരത്ത് മെഴുകുതിരി കത്തിച്ച് സംഘടിപ്പിച്ച ഐക്യദാർഢ്യം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. സൈറാബാനു അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ ഗിരിജ ശശി, മിനി വട്ടക്കണ്ടി, ഡി സി സി മെമ്പർമാരായ കെ.എം ദേവി, ജാനു കണിയാം കണ്ടി, പി.എം പ്രകാശൻ, പി.എസ് സുനിൽകുമാർ, വി.പി സുരേഷ്, ഷിജു കെ.ദാസ്, പത്മിനി നിരവത്ത്, ഗീത കല്ലായി, രേഷ്മ പൊയിൽ സംസാരിച്ചു. ഷിജി കൂത്താളി, ശ്യാമള ബാലകൃഷ്ണൻ, ശ്രീജ ഒ.പി, ലീല കെ, ബേബി വേട്ടു വെഞ്ചേരി, മിനി വി.കെ, സുമതി ലാൽ, ബിന്ദു ബാലകൃഷ്ണൻ, പി.വി. പത്മാവതി, റോസമ്മ ഇടത്തുണ്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

