KOYILANDY DIARY.COM

The Perfect News Portal

വെള്ളാന്തോട്ട് നാരായണൻ (83) നിര്യാതനായി

ചേമഞ്ചേരി: വെള്ളാന്തോട്ട് നാരായണൻ (83) അന്തരിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലും ഒരുപോലെ തത്പരനായിരുന്നു. ഹിമാലയത്തിലേക്കും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്കും പലതവണ യാത്ര ചെയ്ത അദ്ദേഹം നല്ല ഒരു വായനക്കാരനുമായിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പരിസ്ഥിതി സംഘടനയായ സ്പെക്ക്, ചാരിറ്റി സ്ഥാപനങ്ങളായ മാനസ്, അഭയം ചേമഞ്ചേരി എന്നിവയുടെ തുടക്കകാല പ്രവർത്തകനും ഒരു വർഷക്കാലം തിരുവങ്ങൂർ ഹൈസ്കൂൾ അദ്ധ്യാപകനുമായിരുന്നു. അവിവാഹിതനാണ്.

പരേതരായ വെള്ളാന്തോട്ട് കുഞ്ഞിരാമൻ നായരുടേയും പൊയിലിൽ മാധവി അമ്മയുടേയും മകനാണ്.  സഹോദരങ്ങൾ ശങ്കരൻനായർ, രാജൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, കൊളക്കാട് യു പി സ്കൂൾ), ഇന്ദിര (മുംബൈ). 

Share news