വെള്ളമുണ്ട ആക്രമണം; പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ്

കൽപ്പറ്റ: വെള്ളമുണ്ട മാവോയിസ്‌റ്റ് ആക്രമണത്തിൽ കേസിൽ നാലു പ്രതികൾക്കും തടവുശിക്ഷ. ഒന്നാം പ്രതി രൂപേഷിന് 10 വർഷവും ഏഴാം പ്രതി അനൂപിന് എട്ട് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. രൂപേഷിനെതിരെ ആയുധ നിയമവും എസ്.സി എസ്.ടി നിയമവും തെളിഞ്ഞിരുന്നില്ല. കന്യാകുമാരിക്ക് യു.എ.പി.എ 38 പ്രകാരം മാത്രമാണ് ശിക്ഷ.

അനൂപിനെതിരെ ഗൂഡാലോചന കുറ്റം തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. 2014 ല്‍ സിവില്‍ പൊലീസ് ഓഫീസറായ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വാഹനം കത്തിച്ചെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. കൊച്ചി എന്‍.ഐ.എ കോടതിയുടേതാണ് വിധി. യു.എ.പി.എ നിയമപ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

