KOYILANDY DIARY.COM

The Perfect News Portal

വി.ഡി സതീശൻ മാടമ്പിയെ പോലെയെന്ന് വെള്ളാപ്പള്ളി നടേശൻ

വി. ഡി സതീശൻ മാടമ്പിയെ പോലെയെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുകയാണ്. ജനങ്ങൾ ഇത് വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകളിൽ മാടമ്പിത്തരമാണ്. പല പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ജനങ്ങൾ ഇത് വിലയിരുത്തും. എസ് എൻ ഡി പിക്ക് അർഹതപ്പെട്ട അവകാശങ്ങൾ ലഭിക്കുന്നില്ല. പല സമുദായങ്ങളും നിരവധി നേട്ടങ്ങൾ കൊയ്തു. മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളും കോളജും നൽകിയിട്ടില്ല. മലപ്പുറം ബാലികേറാമലയല്ല. അവിടെയും ഈഴവരില്ലേ?

എൽഡിഎഫും യുഡിഎഫും എസ്എൻഡിപിക്ക് ഒന്നും തന്നില്ല. ഒളിഞ്ഞും തെളിഞ്ഞു കേസ് കൊടുത്തവർ ഉണ്ട്. സ്വയം വമ്പന്മാരും കൊമ്പന്മാരും എന്ന് കരുതിയവർ. അവർക്ക് തിരിച്ചടിയേറ്റു. പലതരത്തിലും ബുദ്ധിമുട്ടിച്ചു. അവർക്ക് ഗുരുദേവൻ മാപ്പ് നൽകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements
Share news