KOYILANDY DIARY.COM

The Perfect News Portal

വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. നഗരസഭാ സാംസ്ക്കാരിക നിലയത്തില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടി കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും പ്രഭാഷകനുമായ ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. രാഗം മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രദീപ് കണിയാരിക്കൽ സ്വാഗതം പറഞ്ഞു. അഡ്വ.  ശ്രീനിവാസൻ, നാസർ കാപ്പാട്, കെ എസ് രമേശ് ചന്ദ്ര, വിജയഭാരതി ടീച്ചർ,  ജ്യോതിലക്ഷ്മി, ശശി പുറക്കാട് എന്നിവര്‍ സംസാരിച്ചു. വയലാറിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഗാനങ്ങളുടേയും കവിതകളുടേയും ആലാപനം നടത്തി. 
Share news