KOYILANDY DIARY.COM

The Perfect News Portal

കേരളോത്സവം പുനക്രമീകരിക്കണമെന്ന് വത്സൻ എടക്കോളൻ

പേരാമ്പ്ര: കേരളോത്സവം പുനക്രമീകരിക്കണമെന്ന് കേരള നാടകപ്രവർത്തക സംഘം പ്രസിഡണ്ട് വത്സൻ എടക്കോളൻ. ഒരു കാലത്ത് വൻ ജനപങ്കാളിത്തത്തോടെ പ്രൗഢമായി നടത്തിയിരുന്ന കേരളോത്സവം ഇന്ന് മത്സരാർത്ഥികളില്ലാതെ ഒരു വഴിപാട് കണക്കെ നടത്തി ലക്ഷങ്ങൾ പാഴാക്കുന്ന പരിപാടി ഉപേക്ഷിക്കണമെന്നും സമൂലമാറ്റങ്ങൾ വരുത്തി പദ്ധതി പുനക്രമീകരിക്കണമെന്നും വത്സൻ എടക്കോളൻ അഭിപ്രായപ്പെട്ടു. 
നേരത്തെ പ്രാദേശിക തലത്തിലുള്ള ക്ലബ്ബുകളും കലാസമിതികളും മറ്റുമായിരുന്നു കേരളോത്സവം സജീവമാക്കിയിരുന്നത്. എന്നാൽ ഇന്ന് അത്തരം മേഖലകളിലധികവും നിർജ്ജീവമായിരിക്കയാൽ മത്സരം ഓരോ പഞ്ചായത്തിലെയും വാർഡുകൾ തമ്മിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 വിജയികളാവുന്ന വാർഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ല എന്ന ഘടകങ്ങൾക്ക് സർക്കാർ അർഹമായ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്താൽ കേരളോത്സവത്തിൻ്റെ കഴിഞ്ഞകാല പ്രൗഢി തിരിച്ചു വരികയും പ്രഖ്യാപിക്കപ്പെടുന്ന പാരിതോഷികങ്ങൾ മേൽപ്പറഞ്ഞ ഘടകങ്ങൾക്ക് നിർദ്ദേശിക്കപ്പെടുന്ന വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോൾ കേരളോത്സവം തികച്ചും അർത്ഥവത്തായ ഒരു പദ്ധതിയായി മാറും എന്നതിനാൽ വകുപ്പുതലത്തിൽ നിർദ്ദേശം നല്കണമെന്നും വൽസൻ എടക്കോളൻ അഭിപ്രായപ്പെട്ടു.
Share news