ഭിന്നശേഷി കലോത്സവം ‘വർണ്ണച്ചെപ്പ് 2025’ തൃക്കോട്ടൂർ യു പി സ്കൂളിൽ നടന്നു

.
തിക്കോടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘വർണ്ണച്ചെപ്പ് 2025’ തൃക്കോട്ടൂർ യു പി സ്കൂളിൽ വർണ്ണാഭമായ ചടങ്ങിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി ഷക്കീല മെമ്പർമാരായ എൻ.എം. ടി അബ്ദുള്ളക്കുട്ടി, ജയകൃഷ്ണൻ ചെറുകുറ്റി, ബിനു കാരോളി, CDS ചെയർപെഴ്സൺ പുഷ്പ പി.കെ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ സ്വാഗതവും ICDS സൂപ്പർവൈസർ വിജില കെ നന്ദിയും പറഞ്ഞു.
