മൂടാടി ഗ്രാമ പഞ്ചായത്തിൽ 45 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു

മൂടാടി ഗ്രാമ പഞ്ചായത്തിൽ 45 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു. 15-ാം വാർഡിലെ കോട്ടുനടകുനി തോടും നടപ്പാതയും കുറ്റിയിൽ റോഡ്, 4-ാം വാർഡിലെ പുതുവയൽ തോട് നടപ്പാത, ചങ്ങനാരി – പുതുവയൽ റോഡ് എന്നിവയാണ് പണി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത് – വെള്ളക്കെട്ട് പരിഹരിക്കാനും സുഗമമായ യാത്രക്കും പദ്ധതികൾ സഹായകമായി.

പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർ പേഴ്സൺമാരായ ടി.കെ. ഭാസ്കരൻ, എം.പി. അഖില, സുമതി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ വി.കെ. രവീന്ദ്രൻ സ്വാഗതവും കെ കുഞ്ഞികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.

