KOYILANDY DIARY

The Perfect News Portal

വായനയാണ് ലഹരി – ലഹരിയാണ് വായന’ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വേറിട്ട ക്യാമ്പയിന് തുടക്കം കുറിച്ചു

ചിങ്ങപുരം: ലോക ലഹരി വിരുദ്ധ ദിനത്തിൽ ക്യാമ്പയിന് തുടക്കമിട്ട് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ. ഇനി ലഹരിയെന്നാൽ വായനയാണ്.
ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തിലാണ് ഈ വിദ്യാലയം ഒരു വർഷം നീണ്ടു നിൽക്കുന്ന ‘വായനയാണ് ലഹരി – ലഹരിയാണ് വായന’ എന്ന വേറിട്ട ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. 
നിരവധി വായനാനുബന്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ വിദ്യാലയം നേരത്തെ 2018 ൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറി സ്ഥാപിച്ച് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി മാറിയിരുന്നു, ഈ പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് ഇത്തരമൊരു ക്യാമ്പെയ്ൻ ഏറ്റെടുത്തിരിക്കുന്നത്.
Advertisements
സ്കൂൾ ഗ്രൗണ്ടിൽ പുസ്തകം കൈകളിലേന്തി അധ്യാപകരും, കുട്ടികളും ചേർന്ന് വായനയായിരിക്കും ഇനി മുതൽ തങ്ങളുടെ ലഹരിയെന്ന് പ്രതിജ്ഞയെടുത്തു. വാർഡ് മെമ്പർ ടി.എം. രജുല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി.
എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.