വന്മുകം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പാരൻ്റ്സ് മീറ്റ് നടത്തി

ചിങ്ങപുരം: വന്മുകം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പാരൻ്റ്സ് മീറ്റ് സംഘടിപ്പിച്ചു. ‘ആർട്ട് ഓഫ് പാരൻ്റിംഗ്’ എന്ന വിഷയത്തിൽ ഷർഷാദ് പുറക്കാട് രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മ അധ്യക്ഷത വഹിച്ചു. മഴ അവധി ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കിയ ‘എൻ്റെയും, നിൻ്റെയും മഴ’ മഴയനുഭവങ്ങളെ വ്യത്യസ്ഥ രചനകളാക്കി തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ചടങ്ങിൽ പ്രകാശനം ചെയ്തു.

രക്ഷിതാക്കൾക്കായി നടത്തിയ സാഹിത്യ ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി. സ്ഥാനമൊഴിഞ്ഞ പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മയ്ക്ക് ഉപഹാര സമർപ്പണവും നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, പി.കെ.അബ്ദുറഹ്മാൻ, വി.ടി.ഐശ്വര്യ, പി. നൂറുൽ ഫിദ എന്നിവർ പ്രസംഗിച്ചു. പി.ടി.എ. ഭാരവാഹികളായി
പി.കെ. തുഷാര (പ്രസിഡൻ്റ്) എൻ.ടി.കെ. സീനത്ത് (സെക്രട്ടറി) ആയിഷ (എം.പി.ടി.എ. ചെയർപെഴ്സൺ) എന്നിവരെ തെരഞ്ഞെടുത്തു.
