KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നാഗസാക്കി ദിനാചരണം നടത്തി. ജപ്പാനിലെ അണുബോംബ് വർഷിച്ച സ്ഥലങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച കെ. പി. സുകുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു.
.
പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത്, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, ടി.പി. ജസമറിയം എന്നിവർ പ്രസംഗിച്ചു. കെ.പി. സുകുമാരൻ കുട്ടികളുമായി ഏറെ നേരം സംവദിച്ചു.
Share news