വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ശിശു ദിനം ആഘോഷിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ ബാലതാരം അവാൻ പൂക്കോട്ട് ശിശുദിന റാലി ഫ്ലാഗോഫ് ചെയ്തു. പി.ടി.എ. വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഉപജില്ലാ കലോത്സവങ്ങളിലെ ജേതാക്കളെ അനുമോദിച്ചു.
.

.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നി സാബി, വി.ടി.ഐശ്വര്യ, ടി.പി. ജസ മറിയം, പി.എം. ആയിഷ എന്നിവർ പ്രസംഗിച്ചു.
