ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം ‘വൈഭവം’ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം ‘വൈഭവം’ സദസ്സിനെ കൈയിലെടുത്ത് ഉദ്ഘാടകൻ അശോകൻ കാഞ്ഞിലശ്ശേരി. ഭിന്നശേഷി കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ താരമായി പാരാലിംബിക് അത് ലറ്റിക്സ് ജേതാവും, നാഷണൽ ഗെയിംസ് പ്ലെയറും, വാദ്യകലാകാരനുമായ അശോകൻ കാഞ്ഞിലശ്ശേരി തന്റെ പരിമിതികൾ അവസരങ്ങളാക്കി മാറ്റി കൈയെത്തിപ്പിടിക്കാൻ കഴിയുന്ന മേഖലകളെല്ലാം കീഴടക്കി മുന്നേറുന്ന അശോകന്റെ പ്രസംഗചാതുര്യം സദസ്സിനെ പുളകം കൊള്ളിച്ചു.

ആത്മാംശത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ശൈലി സദസ്സിന് ഏറെ ഇഷ്ടപ്പെട്ടു. നിറഞ്ഞ കൈയടിയോടെയാണ് അദ്ദേഹത്തിന്റെ അനുഭവ കഥകൾ ശ്രോതാക്കളിലേക്ക് സന്നിവേശിപ്പിച്ചത്. പരിശീലനക്കാലത്ത് ഗുരുനാഥൻമാരുടെ ചേർത്തുപിടിക്കലും സഹപാഠികളുടെ കരുതലുമാണ് നേട്ടങ്ങളുടെ ആണിക്കല്ല്. പരിപാടി അവതരിപ്പിക്കാനെത്തിയ കൂട്ടുകാർക്കും രക്ഷിതാക്കൾക്കും, അതു നൽകിയ പ്രചോദനം വളരെ വലുതാണ്.




