വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വര്‍ണ തട്ടിപ്പ്; നഷ്ടമായ ഒരു കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വര്‍ണ തട്ടിപ്പ് കേസില്‍ നഷ്ടമായ ഒരു കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു. തിരുപ്പൂര്‍ ഡി. ബി. എസ് ബാങ്ക് ശാഖയില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. വടകര ബാങ്ക് ഓഫ് മഹാരാഷ്ട സ്വര്‍ണ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാര്‍ത്തികിനോടൊപ്പം പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ആണ് ഒരു കിലോ സ്വര്‍ണ്ണം കൂടി കണ്ടെടുത്തത്.

തിരുപ്പൂര്‍ ഡി. ബി. എസ് ബാങ്ക് ശാഖയില്‍ നടത്തിയ പരിശോധനയിലാണ് പലരുടേയും പേരില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെയും, സ്വര്‍ണ്ണവും തിങ്കളാഴ്ച വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അഞ്ചു അക്കൗണ്ടുകളിലായിട്ടാണ് സ്വര്‍ണം പണയം വെച്ചത്.

കാത്തോലിക് സിറിയന്‍ ബാങ്കിന്റെ പല ശാഖകളിലും ഇതോടൊപ്പം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇനി കണ്ടെത്താനുള്ള സ്വര്‍ണങ്ങളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചതായാണ് വിവരം. 26.244.20 കിലോഗ്രാം പണയ സ്വര്‍ണ്ണമാണ് ബാങ്കില്‍ നിന്നും നഷ്ടപ്പെട്ടിരുന്നത്. നേരത്തെ കണ്ടെടുത്ത സ്വര്‍ണങ്ങളടക്കം 16 കിലോ 850 ഗ്രാം സ്വര്‍ണ്ണം ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. ഇനി പത്തു കിലോ സ്വര്‍ണത്തോളം കണ്ടെത്താനുണ്ട്.

