വി. പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം വായന മത്സരം നടത്തി

കൊയിലാണ്ടി: വയനാദിനത്തോടനുബന്ധിച്ച് അരീക്കൽതാഴ വി. പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വായന മത്സരം നടത്തി. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്തു. പൊതു ഗ്രന്ഥശാലകളും വായനാ ശീലവും നാട്ടിൽ അനിവാര്യമാണെന്നും അതിന് ഒത്തൊരുമിച്ച് പ്രയത്നിക്കണമെന്നും അവർ പറഞ്ഞു. എൽ. പി, യു.പി. സ്ക്കൂൾ വിദ്യാത്ഥികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.

പ്രസിഡണ്ട് ശ്രീജിത്ത് വിയ്യൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗൺസിലർ അരിക്കൽ ഷീബ, ഒ.കെ. ബാലൻ, അഡ്വ. പി.ടി. ഉമേന്ദ്രൻ, പാർവണ ഷാജു. ജയശ്രീ അടിയാട്ടിൽ, ലിജിന സനൂജ് എന്നിവർ സംസാരിച്ചു. പി.ടി. ഉമേഷ്, അരിക്കൽ മിത്തൽ ബിനു, മനോജ് അരിക്കൽ, പി.കെ. പുഷ്കരൻ, ശ്രീജിത്ത് ആർ.ടി, നിഷ ചാത്തോത്ത്, സുജാത അരീക്കൽ, തുമ്പക്കണ്ടി സത്യൻ എന്നിവർ നേതൃത്വം നൽകി. പുസ്തക പയറ്റും നടന്നു.

