KOYILANDY DIARY.COM

The Perfect News Portal

വി പി രാജൻ കലാ സാംസ്കാരിക കേന്ദ്രം പി.എൻ പണിക്കർ അനുസ്മരണം നടത്തി

കൊയിലാണ്ടി: വി പി രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിങ് റൂം നേതൃത്വത്തിൽ വായന ദിനത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്തു. ജിവിതത്തിൽ അറിവിനായി വായന ആവശ്യമാണെന്നും, ഗ്രന്ഥശാലകൾ അതിന് വേണ്ടി കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും, കുട്ടികളെ നശിപ്പിക്കുന്ന മയക്കുമരുന്ന് തടയാൻ വായന ലഹരിയായി ഉപയോഗപ്പെടുത്തണമെന്നും ഉദ്ഘാടക പറഞ്ഞു.

ചടങ്ങിൽ പ്രസിഡണ്ട് ശ്രീജിത്ത്‌ വിയ്യൂർ അധ്യക്ഷത വഹിച്ചു. ഉമേഷ് പി.ടി, ജയശ്രീ അടിയാട്ടിൽ, ദാമോദരൻ പിള്ളാം പുറത്ത്, ഗോപിക സി.വി.എന്നിവർ സംസാരിച്ചു. സെക്രട്ടറി ലിജിന സനൂജ് സ്വാഗതം പറഞ്ഞു.

Share news