യുടിയുസി മാനന്തവാടി മണ്ഡലം സെക്രട്ടറി വേണുഗോപാലനെ സ്ഥാനത്തുനിന്നും നീക്കി

വയനാട്: ആർഎസ്പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ യുടിയുസി മാനന്തവാടി മണ്ഡലം സെക്രട്ടറി വേണുഗോപാലനെ സ്ഥാനത്തു നിന്നും നീക്കിയതായി ജില്ലാ പ്രസിഡണ്ട് അറിയിച്ചു. വയനാട് ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സംഘടന അച്ചടക്കം ലംഘിച്ച് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതായി മേൽ കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയയെന്ന് വയനാട് UTUC ജില്ലാ പ്രസിഡന്റ് സുബൈർ പിണങ്ങോടും UTUC ജില്ലാ സെക്രടറി സുലൈമാൻ കേണിച്ചിറയും അറിയിച്ചു
