KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയിൽ മദ്യം വിറ്റ് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംസ്ഥാനം ഉത്തർപ്രദേശ്: 2024-25ൽ നേടിയത് 51,000 കോടി രൂപയുടെ വരുമാനം

കേരളമാണ് മദ്യവില്പനയിൽ ഏറെ മുന്നിലെന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധം എന്ന് തെളിയിക്കുന്ന കണക്കുകൾ പുറത്ത്. മദ്യ വില്പനയിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള സംസ്ഥാനം ഉത്തർപ്രദേശ് ആണ്. യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായ ഉത്തർപ്രദേശ്‌ 2024 – 25ൽ മദ്യം വിറ്റ്‌ നേടിയത്‌ 51,000 കോടി രൂപ.

2018 – 19 വർഷത്തിൽ 23,927 കോടിരൂപയായിരുന്നു യുപി സർക്കാരിന്റെ മദ്യ വില്പനയിലുള്ള വരുമാനം. അതാണ് 2024 -25ൽ ഇരട്ടിയിലേറെ വർധിച്ചത്. രണ്ടാമതും മൂന്നാമതും ഉള്ളത് യഥാക്രമം കോൺ​ഗ്രസ്, ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിന്റെ മദ്യ വില്പനയിൽ നിന്നുള്ള വരുമാനം 38,525 കോടി രൂപയാണ്. 30,500 കോടി രൂപയാണ് മദ്യ വില്പനയിലൂടെ വരുമാനം ലഭിച്ച ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്ര മൂന്നാമതുള്ളത്.

 

Share news