KOYILANDY DIARY.COM

The Perfect News Portal

അംഗനവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു

.

മൂടാടി: അംഗനവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി യുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്ക് ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ, ചാർട്ട് ബോർഡ് എന്നിവ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി. അഖില വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജിന പിരിശത്തിൽ, മെമ്പർ റൗസി ബഷീർ, സൂപ്പർവൈസർ രാജലക്ഷ്മി, വർക്കർ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

Share news