വേൾഡ് ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ ഒന്നാമത് സംസ്ഥാന കരാത്തെ ടൂർണമെന്റ് ഉഷാറോസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: വേൾഡ് ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ ഒന്നാമത് സംസ്ഥാന കരാത്തെ ടൂർണമെന്റ് ഉഷാറോസ് ഉദ്ഘാടനം ചെയ്തു. പയ്യോളി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽവെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മാനേജർ സിസ്റ്റർ ജൂലിയാന കുരിയൻ, സിസ്റ്റർ ഗ്രേസി, ലിസ, സ്കൂൾ പി ടി എ പ്രസിഡണ്ട് ശശികുമാർ, വൈസ് പ്രസിഡണ്ട് വിനോദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്രീജിത്ത്, രഹന, ദിവ്യ, തസ് ലീന, ടീച്ചർമാരായ അപർണ, കാവ്യ, അമ്പിളി, ശ്രീലക്ഷ്മി എന്നിവർ വിജയി കൾക്കുള്ള സമ്മാന ദാനം നിർവ്വഹിച്ചു.

93 പോയന്റോടെ സേക്രഡ്ഹാർട്ട് സ്കൂൾ ഒന്നാം സ്ഥാനവും, 68 പോയന്റോടെ അമൃത സ്കൂൾ കൊയിലാണ്ടി രണ്ടാം സ്ഥാനവും, 51 പോയന്റോടെ വിദ്യാനികേതൻ സ്കൂൾ പയ്യോളി മൂന്നാം സ്ഥാനവും നേടി. ഡബ്ല്യൂഎസ് കെ എ ഐ കേരള പ്രസിഡണ്ട് വിനീഷ്, സെക്രട്ടറി ഡോ. സജിത്ത് മണമ്മൽ, ഡോ. ശ്രീനിവാസൻ തുടങ്ങിയവർ ഓവറോൾ ട്രോഫികൾ കൈമാറി.

കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡണ്ടും നാഷണൽ റഹറിയുമായ പ്രവീൺ കുമാർ , നിഷാന്ത്, അഷറഫ് , ഷാജി, മനാഫ് , നിധിൻ , എന്നിവർ മത്സരം നിയന്ത്രിച്ചു. കോച്ചുമാരായ ഫായിസ്, രഞ്ജീഷ്, ഷഹൻ, ഗൗതമി, ഷരീഫ് വി പി, അഹമ്മദ് ഷരീഫ്, ആസിഫ്, ലിപിൻ, അജയ് ഘോഷ്, ജമാൽ എന്നിവർ പങ്കെടുത്തു. യോഷിക്കാൻ മാർഷ്യൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്. യോഷിക്കാൻ അക്കാഡമി ഫൗണ്ടർ ഡോ. ഷൈജേഷ് മത്സരത്തിന് മേൽനോട്ടം വഹിച്ചു.

