ഉപജില്ലാ സ്കൂൾ ഫുട്ബോൾ മത്സരത്തിനു കൊയിലാണ്ടിയിൽ തുടക്കം
കൊയിലാണ്ടി: ഉപജില്ലാ സ്കൂൾ ഫുട്ബോൾ മത്സരത്തിനു കൊയിലാണ്ടിയിൽ തുടക്കം. ഇന്നലെ നടന്ന സീനിയർ ആൺ കുട്ടികളുടെ വാശിയേറിയ മത്സരത്തിൽ ഇലാഹിയ സ്കൂളിനെ 1-0നു. പരാജയപ്പെടുത്തി ജി വി എച്ച് എസ് എസ് കൊയിലാണ്ടി ജേതാക്കളായി. കൊയിലാണ്ടി എ ഇ ഒ ഗിരീഷ് കുമാർ മത്സരം ഉൽഘടനം ചെയ്തു. ചടങ്ങിൽ പ്രേം ബാസിൽ, ശ്രീഷു, ഷാജി എം ബെൽരാം, സുരേഷ് ബാബു എം, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
