KOYILANDY DIARY

The Perfect News Portal

പഞ്ചാബിൽ ഇന്ത്യ കൂട്ടായ്മ; ബിജെപിക്ക് കനത്ത തിരിച്ചടി

ചണ്ഡിഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പഞ്ചാബിൽ കനത്ത തിരിച്ചടി. 13 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കോൺ​ഗ്രസ് ഏഴ് സീറ്റിലും എഎപി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഒരു സീറ്റിൽ പോലും ലീഡുയർത്താനായില്ല.  2019ലെ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. ബിജെപി രണ്ടു സീറ്റും എഎപി ഒരു സീറ്റുമാണ് നേടിയത്.