കേരളത്തിലെ ദേശീയപാത വികസനത്തിനിടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിനിടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് രാജ്യസഭയിൽ എ.എ റഹിമിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ദേശീയപാത വികസനത്തിനിടെ സംസ്ഥാനത്ത് ഗതാഗതപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽവന്നിട്ടുണ്ട്.

ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. കേരളത്തിൽ 821.43 കിലോമീറ്റർ ദേശീയപാതാ വികസനമാണ് ഏറ്റെടുത്തിട്ടുള്ളത്. ദേശീയപാതാ വികസനം 2026 ജനുവരിയോടെ പൂർത്തിയാകുമെന്നും ഗഡ്കരി അറിയിച്ചു.

