അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് ആശുപത്രിയിൽ
ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് കറാച്ചി ആശുപത്രിയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ദേശീയ, അന്തർദേശീയ മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സംഭവത്തിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം വിഷബാധയേറ്റെന്ന റിപ്പോർട്ട് ബന്ധുക്കൾ നിഷേധിച്ചു. 65കാരനായ ദാവൂദ് ഇബ്രാഹിം, ഇന്ത്യൻ ഏജൻസികൾ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്. വർഷങ്ങളായി പാകിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്.

1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്ഫോടനങ്ങൾക്ക് പിന്നിൽ ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദാവൂദ് രാജ്യത്ത് ഇല്ലെന്നാണ് പാകിസ്താന്റെ നിലപാട്.




