മുത്താമ്പി റോഡിലെ അടിപാത ഗതാഗതയോഗ്യമാക്കണം: സിപിഐ(എം)
        .
കൊയിലാണ്ടി: മുത്താമ്പി റോഡിലെ അടിപാതയിലെ വെള്ളക്കെട്ടും കുഴികളും കാരണം ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സിപിഐ(എം) ബഹുജന ധർണ്ണ സംഘടിപ്പിച്ചു. സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ NHAI അധികൃതർ കാണിക്കുന്ന അലംഭാവം തിരുത്തണമെന്നും നമ്മുടെ നാടിന്റെ ഭൂഘടന അറിയാത്ത നിർമ്മാണക്കമ്പനി തീർത്തും ജനദ്രോഹപരമായാണ് പ്രവർത്തിക്കുന്നത്. കരാർ എടുത്ത അദാനി ഗ്രൂപ്പിനെ നിലക്കി നിർത്തണമെന്നും അദ്ധേഹം പറഞ്ഞു. 
.

ബൈപ്പാസ് നിർമാണം ശാസ്ത്രീയമായി നടപ്പിലാക്കാനും, ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കൗൺസിലർ എ ലളിത,യു കെ ചന്ദ്രൻ,  എന്നിവർ സംസാരിച്ചു. എം വി ബാലൻ സ്വാഗതവും മാങ്ങോട്ടിൽ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
.

ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിലേക്ക് പോകുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. 


                        


