ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക എന്നീ മുദ്രാവാക്ക്യങ്ങളും സമരത്തിൽ ഉന്നയിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡി ദീപ അധ്യക്ഷതവഹിച്ചു.
.

.
സംസ്ഥാന വൈസ് പ്രസിഡണ്ട് കാനത്തിൽ ജമീല എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി, ജില്ലാ ട്രഷറർ യു സുധർമ്മ, ജോയന്റ് സെക്രട്ടറിമാരായ സി എം യശോദ, മീര ദർശക്, കെ പി വനജ എന്നിവർ സംസാരിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി പുഷ്പജ സ്വാഗതവും മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി ബിന്ദു സോമൻ നന്ദിയും പ്രകടിപ്പിച്ചു.
