KOYILANDY DIARY

The Perfect News Portal

നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പൊയിൽക്കാവ്: നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.  ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 13, 14 വാർഡുകളിലുള്ള വിദ്യാർത്ഥികളെയും  വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. ഡി സി സി പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അഖിൽ സി വി അദ്ധ്യക്ഷത വഹിച്ചു. സിവി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഭിനവ് കണക്കശ്ശേരി സ്വാഗതവും ഗിരീഷ് പി വി നന്ദിയും പറഞ്ഞു.