KOYILANDY DIARY

The Perfect News Portal

നഗരസഭാ ബഡ്‌സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികൾ തയ്യാറാക്കിയ കുടയുടെ വിൽപ്പന നടത്തി

കൊയിലാണ്ടി നഗരസഭാ ബഡ്‌സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികൾ തയ്യാറാക്കിയ കുടയുടെ ആദ്യ വില്പന നഗരസഭാ ഓഫീസിൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാർ കെ.ഷിജു മാസ്‌റ്റർ അദ്ധ്യക്ഷനായി. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.എ. ഇന്ദിര, കൗൺസിലർമാരായ ആർ.കെ. കുമാരൻ, പ്രജിഷ, സി.ഡി. എസ് ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ, ബഡ്സ് സ്കൂൾ പി ടി എ പ്രസിഡണ്ട് ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
പരിമിതികളെ അതിജീവിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലെത്താൻ സ്വന്തമായി തയ്യാറാക്കിയ വർണ്ണ ശമ്പളമായ കുടകൾ വിതരണം ചെയ്തു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി ആദ്യവില്പന ഏറ്റുവാങ്ങി. 350 മുതൽ 370 വരെയാണ് കുടകളുടെ വില നിശ്ചയിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾക്കുള്ള കുടകളും തയ്യാറാക്കിയിട്ടുണ്ട്. മെമ്പർ സെക്രട്ടറി വി. രമിത സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.