KOYILANDY DIARY

The Perfect News Portal

ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പന്തീരാങ്കാവിലെ സക്ഷമ ഭവനിൽ കുട വില്പനയ്ക്ക്

പന്തീരാങ്കാവ്: ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പന്തീരാങ്കാവിലെ സക്ഷമ ഭവനിൽ കുട വില്പനയ്ക്ക്. 2023 ഏപ്രിൽ മാസത്തിൽ അന്തേവാസിയായ ലിജി മാവോളി ഭദ്രദീപം തെളിയിച്ചായിരുന്നു സക്ഷമ ഭവൻ്റെ ഉദ്ഘാടനം നടന്നത്. 350 രൂപയാണ് ഒരു കുടയുടെ വില. കൊറിയർ സൗകര്യവും ലഭ്യമാണ്. 9446330858,  9846437446 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഭിന്നശേഷിക്കാരെ അവഗണിച്ചു തള്ളാനോ പാർശ്വവത്‌കരിക്കാനോ ആർക്കും കഴിയില്ലെന്ന് കേരള ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ്റെ വാക്കുകൾ യാഥാർത്ഥ്യമാവുകയാണ്. ഉദ്ഘാടന സമയത്തെ മുഖ്യ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Advertisements
ഭിന്നശേഷിക്കാരായ മൂന്നുയുവതികൾ ചേർന്ന് ഭദ്രദീപം തെളിയിച്ചായിരുന്നു സമക്ഷ ഭവൻ ഉദ്ഘാടനം ചെയ്തിരുന്നത്. സമദൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. രവീന്ദ്രൻ അധ്യക്ഷനായിരുന്നു. സക്ഷമ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ ക്ഷേമപദ്ധതികൾ വിശദീകരിക്കുകയും ദിവ്യാംഗ ക്ഷേമനിധിയിലേക്കുള്ള സംഭാവന സക്ഷമ സംസ്ഥാന ഉപാധ്യക്ഷ സി.എസ്. സത്യഭാമ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.